KeralaLatest NewsNews

മാവേലിക്കരയിൽ വാതില്‍പ്പടി സേവനത്തിനെത്തിയ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ നഗ്നതാ പ്രദർശനം

മാവേലിക്കര: മാവേലിക്കരയിൽ വാതില്‍പ്പടി സേവനത്തിനെത്തിയ തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ നഗ്നതാ പ്രദർശനം. തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ ആണ് സംഭവം. കുന്നം മലയില്‍ സലില്‍ വിലാസില്‍ സാം തോമസ് ആണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ സേനാംഗങ്ങളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തി അധിക്ഷേപിക്കുകയും ചെയ്തത്.

ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതായി കാട്ടി മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ സ്ത്രീകള്‍ പരാതി നല്‍കി. സേനാംഗങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം അടക്കം ഇയാളുടെ വീടിനു പുറത്ത് മതിലിനരികില്‍ സുരക്ഷിതമായി ചാക്കിലാക്കി വെച്ച ശേഷം മറ്റിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ പോയി. ഇവര്‍ പോയ ശേഷം സാം തോമസ് പ്ലാസ്റ്റിക് നിറച്ച ചാക്ക് ഇറവങ്കര ജംഗ്ഷനില്‍ കൊണ്ടു പോയി റോഡരികില്‍ ഉപേക്ഷിച്ചു. ശേഖരിച്ചു വെച്ച മാലിന്യം എടുക്കാന്‍ ഉച്ചക്ക് ശേഷം എത്തിയ സ്ത്രീകള്‍ സാമിനോട് പ്ലാസ്റ്റിക് എവിടെയെന്ന് ചോദിച്ചപ്പോളാണ് അതിക്രമം ഉണ്ടായത്. ഇയാൾ കയ്യേറ്റത്തിന് മുതിര്‍ന്നതായും പരാതിയിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഇവർ മാവേലിക്കര പൊലീസില്‍ പരാതി നല്‍കി.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ ഉണ്ടായ അതിക്രമത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹരിതകര്‍മ സേന മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button