തിരുവനന്തപുരം: മുട്ടത്തെ തുടങ്ങനാട്ടിൽ കിൻഫ്ര സ്പൈസസ് പാർക്ക് ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 15 ഏക്കർ സ്ഥലത്ത് 20 കോടി മുതൽ മുടക്കിയാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കർ സ്ഥലത്ത് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read Also: അമ്മയെയും മക്കളെയും കുത്തി പരിക്കേൽപ്പിച്ച സംഭവം: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കിൻഫ്രയുടെ കൈവശമുള്ള 37 ഏക്കർ സ്ഥലത്ത് പാർക്ക് നിർമിക്കാനാണ് പദ്ധതി. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവർദ്ധിത ഉൽപന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നൽകുവാൻ സ്പൈസസ് പാർക്ക് വഴിയൊരുക്കും. പാർക്കിൽ സംരംഭകർക്ക് സുഗന്ധവ്യജ്ഞന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അവസരം ലഭിക്കും.
ഇതിനോടകം തന്നെ നിരവധി സംരംഭങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ് തുടങ്ങിയവ ഉറപ്പുവരുത്തിക്കഴിഞ്ഞു.
Read Also: വൈദ്യുതി ബിൽ അടയ്ക്കാൻ മറക്കരുതേ: ഓർമ്മപ്പെടുത്തലുമായി കെഎസ്ഇബി
Post Your Comments