WayanadLatest NewsKeralaNattuvarthaNews

മുത്തങ്ങയിൽ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

1.5 ഗ്രാം മെത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. 1.5 ഗ്രാം മെത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്.

Read Also : ബിഹാർ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ന ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർടിസി ബസിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കണ്ടെത്തിയത്.

അറസ്റ്റിലായ പ്രതിയെ തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി. എക്സൈസ് ഇൻസ്‌പെക്ടർ തമ്പി എ. ജി, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ പി.കെ, കൃഷ്ണൻ കുട്ടി പി, സിഇഒമാരായ മഹേഷ് കെ എം, രാജീവൻ കെ.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button