വാരണാസിയുടെ മണ്ണിലേക്ക് പുതിയൊരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി എത്തുന്നു. ജാർഖണ്ഡിലെ വ്യാവസായിക നഗരമായ ടാറ്റ നഗറിനെയും ഉത്തർപ്രദേശിലെ വാരണാസിയെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസ് നടത്തുക. ഇതോടെ, വാരണാസിയിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളുടെ എണ്ണം രണ്ടാകും. വന്ദേ ഭാരതിന്റെ 35-ാമത് സർവീസാണ് വാരണാസിയിൽ നിന്ന് ആരംഭിക്കുക. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പുതിയ വന്ദേ ഭാരത് എക്സ്പ്രസ് നവരാത്രിക്ക് മുൻപ് സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ട്.
പുതിയ വന്ദേ ഭാരത് ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്നതാണ്. ഇവയിൽ 16 കോച്ചുകൾക്ക് പകരം 8 കോച്ചുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാവിലെ ആറ് മണിയോടെ ടാറ്റാ നഗർ ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന തരത്തിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. 7 മണിക്കൂർ 50 മിനിറ്റിനുള്ളിൽ 574 കിലോമീറ്റർ താണ്ടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 1:50 ഓടെ വാരണാസിയിൽ എത്തിച്ചേരും. മടക്കയാത്ര ഉച്ചയ്ക്ക് 2:35-നാണ്. ടാറ്റ നഗർ ജെഎൻ, പുരുലിയ ജംഗ്ഷൻ, ബൊക്കാറോ സിറ്റി, ഗയ ജംഗ്ഷൻ, പിടി ഡിഡി ഉപാധ്യായ എന്നിങ്ങനെ 6 സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.
Post Your Comments