തൃശൂര്‍: ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമാണ് കരുവന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
സാധാരണ ജനങ്ങള്‍ നിക്ഷേപിച്ച പണം രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബിനാമി വായ്പകളായി തട്ടിയെടുത്ത് കള്ളപ്പണമാക്കി മറ്റ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്ന തന്ത്രമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്ന് ഇഡി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇത്തരത്തിലുള്ള കേസ് ആദ്യത്തേതാണെന്നും ഇഡി അറിയിച്ചു.
Read Also; ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും: ഓപ്പറേഷൻ അജയ് എന്ന പേരിൽ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ ഒത്താശയോടെ വളരെ സംഘടിതമായി ചേര്‍ന്നാണ് കള്ളപ്പണ ഉത്പാദനവും തുടര്‍ന്നുള്ള വെളുപ്പിക്കലും നടത്തിയതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരസമിതി അദ്ധ്യക്ഷനുമായ പി.ആര്‍. അരവിന്ദാക്ഷന്‍, കരുവന്നൂര്‍ ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സ് എന്നിവരുടെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇഡിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കലിന്റെ മൂന്ന് ഘട്ടങ്ങള്‍ ഇഡി കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.
Post Your Comments