ഗൂഗിൾ ക്രോമിന്റെ പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്- ഇൻ. പഴയ വേർഷനിൽ നിരവധി തരത്തിലുള്ള സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കമ്പനി സമയബന്ധിതമായി പുറത്തിറക്കുന്ന അപ്ഡേറ്റുകൾ ഉടൻ തന്നെ ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണമെന്ന് സെർട്ട്- ഇൻ അറിയിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി അവഗണിച്ച് പഴയ വേർഷൻ ഉപയോഗിക്കുകയാണെങ്കിൽ, സൈബർ ആക്രമണങ്ങൾക്ക് ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
വിൻഡോസിലെ 118.0.5993.70, 118.0.5993.71 എന്നീ പഴയ വേർഷനുകളിലാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നത്. അതേസമയം, ലിനക്സ്, മാക് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ 118.0.5993.70 എന്നതിന് മുൻപുള്ള വേർഷനുകളിലാണ് സുരക്ഷാ ഭീഷണി ഉള്ളത്. അതിനാൽ, ഉപഭോക്താക്കൾ നിർബന്ധമായും തങ്ങളുടെ ഗൂഗിൾ വേർഷൻ ഏതെന്ന് പരിശോധിക്കേണ്ടതാണ്. പഴയ വേർഷനാണ് ഉപയോഗിക്കുന്നതെങ്കിൽ, അവ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണം. ഉപഭോക്താക്കളെ വിവിധ തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് നിരവധി സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് ഗൂഗിൾ ക്രോം അപ്ഡേറ്റുകൾ പുറത്തിറക്കാറുളളത്. അതിനാൽ, അപ്ഡേറ്റുകൾ കൃത്യമായും ശ്രദ്ധിക്കേണ്ടതാണ്.
Also Read: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഹൈബ്രിഡ് കഞ്ചാവ് പിടികൂടി: യുവാവ് അറസ്റ്റിൽ
Post Your Comments