ThrissurKeralaNattuvarthaLatest NewsNews

തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കി​ടെ ക​ട​ന്ന​ല്‍ കു​ത്തേ​റ്റു: വ​യോ​ധി​ക​ന് ദാരുണാന്ത്യം, ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

എ​ട​ത്തു​രു​ത്തി സ്വ​ദേ​ശി തി​ല​ക​ന്‍(70) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ര്‍: തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കി​ടെ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് തൊ​ഴി​ലാ​ളിയായ വയോധികൻ മരിച്ചു. എ​ട​ത്തു​രു​ത്തി സ്വ​ദേ​ശി തി​ല​ക​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​ഴ് പേ​ര്‍​ക്ക് ക​ന്ന​ല്‍ കു​ത്തേ​റ്റു.

ഇന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​ണ് സം​ഭ​വം. എ​ട​ത്തു​രു​ത്തി തെ​ക്കു​ഭാ​ഗ​ത്ത് 23 തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് തോ​ട് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ പു​ല്‍​ക്കാ​ടു​ക​ള്‍ വെ​ട്ടു​ന്ന​തി​നി​ടെ ക​ട​ന്ന​ല്‍​കൂ​ട് ഇ​ള​കു​ക​യാ​യി​രു​ന്നു.

Read Also : ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​വി​ടെ​നി​ന്ന് ഓ​ടി മാ​റി. എ​ന്നാ​ല്‍, ഓ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന തി​ല​ക​ന്‍ ഇ​വി​ടെ വീ​ണു​പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഇ​വി​ടെ​നി​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു.

പരിക്കേറ്റവ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രി​ല്‍ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാണ് വി​വ​രം. വയോധികന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button