തിരുവനന്തപുരം: ചാക്ക ഐടിഐ ജംഗ്ഷനില്‍ കാർ കത്തി നശിച്ചു. പേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ആളപായമില്ല.
Read Also : കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
ഇന്നലെ ഉച്ചയ്ക്ക് 12.15ഓടു കൂടിയായിരുന്നു സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണം എന്നാണ് നിഗമനം. വാഹനത്തിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന ഭാഗം പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുളള ഇലക്ട്രിക് കടയില്‍ നിന്നും ടെക്നീഷ്യന് എത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്.
Read Also : ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാ ജീവനക്കാർ ആണ് തീ അണച്ചത്.
Post Your Comments