KeralaLatest NewsNews

സംസ്ഥാന സ്‌കൂൾ കായികമേള: യാത്രാ സൗകര്യത്തിനായി 15 ബസുകൾ

തിരുവനന്തപുരം: 65-ാം മത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ അവലോകന യോഗം എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. കായികമേളയിൽ പങ്കെടുക്കാനെത്തുന്ന കായിക താരങ്ങളുടെ യാത്രാ സൗകര്യത്തിനായി 15 ബസുകൾ ഒരുക്കിയിട്ടുണ്ട്. താമസ സ്ഥലത്തെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തിയതായി കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Read Also: കാത്തിരിപ്പ് അവസാനിച്ചു! ഇന്ത്യൻ ലാപ്ടോപ്പ് വിപണി കീഴടക്കാൻ സെബ്രോണിക്സ് എത്തി

കായിക താരങ്ങൾക്ക് ഉണ്ടാകാവുന്ന ആരോഗ്യപരമായ പ്രശ്നങ്ങളെ നേരിടുന്നതിന് താലൂക്ക് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിഭാഗം പ്രവർത്തനാസജ്ജമാണ്. പതിനഞ്ചോളം ആംമ്പുലൻസുകളും ഉണ്ടാകും. അലോപ്പതി, ആയുർവേദം, ഹോമിയോ മെഡിക്കൽ വിഭാഗങ്ങളും പ്രവർത്തിക്കും. അടിയന്തിര ഘട്ടങ്ങളിൽ കായിക താരങ്ങൾക്ക് സർജ്ജറി ആവശ്യങ്ങൾക്ക് റോയൽ, മലങ്കര മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളുടെ സേവനവും ഉറപ്പാക്കി.

കുന്നംകുളം എസിപിയുടെ നേതൃത്വത്തിൽ കായികമേള ദിനങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കായിക മേളയിലുണ്ടാകുന്ന ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നഗരസഭയ്ക്ക് നൽകും. ഒക്ടോബർ 13 ന് നടക്കുന്ന ദീപശിഖ പ്രയാണം വർണ്ണാഭമാക്കാൻ എല്ലാ മേഖലയിൽ നിന്നുമുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും. 17 ന് രാവിലെയാണ് പതാകയുയർത്തൽ. വൈകീട്ട് നാലിന് ഉദ്ഘാടനവും 20 ന് വൈകീട്ട് സമാപനവും നടക്കും.

കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ, സ്പോട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, എസിപി സി ആർ സന്തോഷ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, സംഘാടക സമിതി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

shortlink

Related Articles

Post Your Comments

Related Articles


Back to top button