Latest NewsNewsInternational

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ത്തും

റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായിപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മേഖല ഇരുട്ടിലേക്ക് പോകുന്നത്

ഗാസ: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായിപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മേഖല ഇരുട്ടിലേക്ക് പോകുന്നത്.

Read Also: ലോ​ഹ നി​ർ​മി​ത ഷീ​റ്റു​ക​ൾ ലോ​റി​യി​ൽ​നി​ന്നു ബെ​ൽ​റ്റ് പൊ​ട്ടി റോ​ഡി​ലേ​ക്ക് വീ​ണു: വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി

ഹമാസ് തിരിച്ചടിക്ക് പ്രതികാരമായി ഗാസയെ സമ്പൂര്‍ണ ഉപരോധത്തിലാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിതരണം നിര്‍ത്തിവെക്കുമെന്ന് ഇസ്രായേല്‍ അധികൃതരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഗാസയില്‍ വ്യോമ, നാവിക ഉപരോധവും ഇസ്രായേല്‍ തുടരുകയാണ്. ഗസ്സയിലെ എല്ലാ അടിസ്ഥാന സേവനങ്ങളും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ജനജീവിതം കൂടുതല്‍ ദുരിതമയമാകുമെന്നാണ് കണക്കുകൂട്ടല്‍.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button