Latest NewsNewsInternational

കരയുദ്ധം ഏത് നിമിഷവും, ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേല്‍

ടെല്‍ അവീവ് : ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനന്‍ അതിര്‍ത്തിയിലുമായി ഇസ്രയേല്‍ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം.

Read Also: കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ട​ലി​ൽ കു​ളി​ക്ക​വെ ഒ​ഴു​ക്കി​ൽ പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേല്‍. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവും വ്യക്തമാക്കി.

ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാല്‍ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാര്‍ക്ക് റജവ് പ്രഖ്യാപിച്ചത്.

അതേസമയം, ഇസ്രയേല്‍ യുദ്ധം കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാന്‍ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചര്‍ച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ 123 സൈനികര്‍ അടക്കം 1200 പേരും ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ വ്യോമസേനയുടെ ബോംബാക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഹമാസിന്റെ സുപ്രധാന ഭരണ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button