![](/wp-content/uploads/2023/10/vote.jpg)
ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നേരത്തെ നവംബർ 23ന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, സംസ്ഥാനത്തെ വോട്ടെടുപ്പ് നവംബർ 25ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പ്രഖ്യാപിച്ചു.
ഡിസംബർ മൂന്നിന് തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. വിവാഹങ്ങൾ ഉൾപ്പെടെ ആളുകൾ ഒത്തുകൂടുന്ന നിരവധി ചടങ്ങുകൾ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചത്.
യുവാവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ചു: സംഭവം കരുവന്നൂരിൽ
‘സാധാരണയിലും കൂടുതലുള്ള വിവാഹങ്ങൾ, അന്നത്തെ മറ്റ് സാമൂഹിക പരിപാടികൾ എന്നിവ കണക്കിലെടുക്കുമ്പോൾ, ഇത് ധാരാളം ആളുകൾക്ക് അസൗകര്യമുണ്ടാക്കാം. വോട്ടെടുപ്പ് സമയത്തെ ജനങ്ങളുടെ പങ്കാളിത്തം കുറയാൻ ഇത് കാരണമാവും,’ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
Post Your Comments