ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനവാഹിനി
കപ്പല്‍ ഇസ്രയേല്‍ തീരത്ത് എത്തി. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലില്‍ ഉണ്ടാകും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലേയ്ക്ക് എത്തും.
പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകള്‍ക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.
Post Your Comments