ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നവരാണ് ഇന്ന് ഏറെയും. മറ്റൊന്നുമല്ല- ബിപി ക്രമേണ പല ഗോരവതരമായ അവസ്ഥകളിലേക്കും അസുഖത്തിലേക്കുമെല്ലാം നയിക്കുമെന്നതിനാലാണിത്. പ്രത്യേകിച്ച് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാമാണ് ബിപി നയിക്കുക.
ജീവിതരീതികളില്‍ ചിട്ട പാലിക്കുന്നതോടെ തന്നെ ബിപി നമുക്ക് നിയന്ത്രിക്കാനാകും. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെ നിത്യജീവിതത്തിലെ വിവിധ കാര്യങ്ങള്‍ ബിപിയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ഇനി ബിപി കുറയ്ക്കാൻ സഹായിക്കുന്ന ചില ഹെല്‍ത്ത് ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്. രാവിലെകളില്‍ ഉറക്കമുണര്‍ന്നയുടൻ ചെയ്യാവുന്നതാണിവ…
കഴിയുന്നതും പതിവായി രാവിലെകളില്‍ ഒരേസമയത്ത് ഉണരുക. പതിവായി ഉറങ്ങാൻ കിടക്കുന്നതും ഉണരുന്നതും ഒരേസമയത്താകുന്നത് ബിപി അടക്കം പല രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായകമാണ്.
രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുന്നത് ആരോഗ്യകാര്യങ്ങളില്‍ ഏറെ പോസിറ്റീവായ സ്വാധീനം ചെലുത്തും. ഇത് ബിപി നിയന്ത്രിക്കുന്നതിനും നല്ലതാണ്. വെള്ളം കുടിക്കുന്നതിനൊപ്പം അല്‍പം ചെറുനാരങ്ങാനീര് കൂടി ഇതില്‍ ചേര്‍ക്കുന്നത് നല്ലതാണ്. ചില പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയും കൂടെ കഴിക്കുന്നത് നല്ലതാണ്.
രാവിലെകളില്‍ വ്യായാമം പതിവാക്കുന്നതും ബിപി നിയന്ത്രിക്കുന്നതിന് ഏറെ സഹായകമാണ്. നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തല്‍ പോലുള്ള വ്യായാമങ്ങളിലെല്ലാം ഇത്തരത്തില്‍ ഏര്‍പ്പെടാവുന്നതാണ്.
രാവിലെ മെഡിറ്റേഷൻ, ഡീപ് ബ്രീത്തിംഗ് തുടങ്ങിയവ ചെയ്യുന്നതും ബിപി കുറയ്ക്കാൻ സഹായിക്കും.
ബാലൻസ്ഡ് ആയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനും ബിപിയുള്ളവര് ശ്രദ്ധിക്കുക. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലീൻ പ്രോട്ടീൻ എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം അല്‍പാല്‍പമായി ഉള്‍പ്പെടുത്താൻ ശ്രമിക്കാവുന്നതാണ്.
Post Your Comments