തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗബോധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്ടീരിയൽ രോഗമാണിത്. ഇതിന് മുമ്പും കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Also: ഹമാസിനെതിരെ സൈനിക നീക്കം ശക്തമാക്കി അമേരിക്ക: പോര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക്
പനി, തലവേദന, നീര് എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ മകനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അച്ഛനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനിടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്.
Post Your Comments