ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഇത്തവണ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിലാണ് പിരിച്ചുവിടൽ നടക്കാൻ സാധ്യത. ആമസോൺ സ്റ്റുഡിയോ, ആമസോൺ പ്രൈം വീഡിയോ, ആമസോൺ മ്യൂസിക് ഡിവിഷനുകൾ എന്നീ വിഭാഗങ്ങളെ പിരിച്ചുവിടൽ ബാധിക്കുന്നതാണ്. ഇതോടെ, കമ്മ്യൂണിക്കേഷൻ ഡിവിഷനിലെ ഏകദേശം 5 ശതമാനത്തോളം ജീവനക്കാരാണ് കമ്പനിയിൽ നിന്നും പുറത്താകുക.
കമ്പനിയിൽ നിന്നും പിരിച്ചുവിടുന്ന ജീവനക്കാർക്ക് അവരുടെ സ്ഥിരമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 60 ദിവസത്തേക്ക് ലഭിക്കുമെന്ന് ആമസോൺ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമേ, ജീവനക്കാർക്ക് പിരിച്ചുവിടൽ പാക്കേജുകൾ, ട്രാൻസിഷണൽ ആനുകൂല്യങ്ങൾ, തൊഴിൽ നിയമനത്തിനുള്ള സഹായം എന്നിവയ്ക്ക് അർഹരായിരിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ആമസോൺ അടക്കമുള്ള ആഗോള ടെക് ഭീമന്മാർ പിരിച്ചുവിടൽ നടപടികൾ സ്വീകരിച്ചത്.
Also Read: തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 9 പേർ മരിച്ചു
2022 നവംബറിനും 2023 ജനുവരിക്കും ഇടയിൽ ഏകദേശം 18,000-ത്തോളം ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. ടെക് വ്യവസായത്തിന്റെ മൊത്തത്തിലുള്ള ഇടിവ് കണക്കിലെടുത്ത്, ഘട്ടം ഘട്ടമായി ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ തീരുമാനിച്ചിരുന്നു. ഇതിനു മുൻപ് ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഹ്യൂമൻ റിസോഴ്സ്, ആഡ്, ലൈവ് സ്ട്രീമിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രധാനമായും ജോലി വെട്ടിച്ചുരുക്കൽ നടന്നത്.
Post Your Comments