തിങ്കളാഴ്ച അരിയല്ലൂരിലെ പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിരാഗലൂർ ഗ്രാമത്തിലാണ് സംഭവം. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി എട്ടുപേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ചികിത്സയ്ക്കായി അരിയല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ ഗതാഗത മന്ത്രി എസ് എസ് ശിവശങ്കറിനും തൊഴിൽ മന്ത്രി സി വി ഗണേശനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപയും സ്റ്റാലിൻ പ്രഖ്യാപിച്ചു.
Post Your Comments