KottayamLatest NewsKeralaNattuvarthaNews

മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ നി​ന്നു കൊ​ക്കോ കു​രു മോ​ഷ്ടി​ച്ചു: യുവാവ് പിടിയിൽ

പൂ​ഞ്ഞാ​ർ അ​രു​വി​ത്തു​റ മ​ന്ദ​ക്കു​ന്ന് ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ലൂ​ക്കാ എ​ന്ന് വി​ളി​ക്കു​ന്ന ഷെ​ഫീ​ക്ക്(35) എ​ന്ന​യാ​ളെ​യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ നി​ന്ന് കൊ​ക്കോ കു​രു മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. പൂ​ഞ്ഞാ​ർ അ​രു​വി​ത്തു​റ മ​ന്ദ​ക്കു​ന്ന് ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ലൂ​ക്കാ എ​ന്ന് വി​ളി​ക്കു​ന്ന ഷെ​ഫീ​ക്ക്(35) എ​ന്ന​യാ​ളെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാണ് സംഭവം. ബൈ​ക്കി​ൽ എ​ത്തി​യ ഇ​യാ​ൾ ചോ​റ്റി ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മു​റ്റ​ത്ത് ഉ​ണ​ക്കാ​ൻ ഇ​ട്ടി​രു​ന്ന 10 കി​ലോ​യോ​ളം കൊ​ക്കോ കു​രു മോ​ഷ്ടി​ച്ചു​കൊ​ണ്ട് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Read Also : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 2000 ആയി, മരണനിരക്ക് ഉയരുമെന്ന് അധികൃതര്‍

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഒ ​ഷൈ​ൻ കു​മാ​ർ എ, ​എ​സ്ഐ വി​ക്ര​മ​ൻ നാ​യ​ർ, എ​എ​സ്ഐ മ​നോ​ജ് കെ.​ജി, സി​പി​ഒ റ​ഫീ​ക്ക്, രാ​ജ​പ്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button