ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ചാറ്റുകൾക്ക് പുറമേ, ഇത്തവണ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാനുള്ള ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഇതോടെ, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പ്രധാനപ്പെട്ട മെസേജുകൾ പിൻ ചെയ്യാൻ കഴിയും. ഇഷ്ടമുള്ള മെസേജിൽ പ്രസ് ചെയ്ത് പിടിച്ചാൽ, മുകളിലായി പിൻ ചെയ്യാനുള്ള ഐക്കൺ തെളിയുന്നതാണ്.
വാട്സ്ആപ്പിന്റെ 2.23.21.4 ബീറ്റ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. പിൻ ചെയ്ത് വയ്ക്കുന്ന മെസേജുകൾ, അതത് ചാറ്റുകളുടെ മുകൾ ഭാഗത്തായാണ് കാണാൻ കഴിയുക. നിലവിൽ, ഈ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. സാധാരണയായി വാട്സ്ആപ്പിൽ പരമാവധി 3 ചാറ്റുകൾ വരെയാണ് പിൻ ചെയ്ത് വയ്ക്കാൻ സാധിക്കാറുള്ളത്. എന്നാൽ, എത്ര മെസേജുകൾ പിൻ ചെയ്ത് വയ്ക്കാം എന്നതിനെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭ്യമല്ല.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
Post Your Comments