Latest NewsKeralaNews

രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ആപത്ത്, കേരളത്തില്‍ ബിജെപിക്ക് വട്ടപൂജ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Read Also: മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ നി​ന്നു കൊ​ക്കോ കു​രു മോ​ഷ്ടി​ച്ചു: യുവാവ് പിടിയിൽ

‘മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം. വംശ്യഹത്യ ഉള്‍പ്പെടെ ഇനിയും നടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണ്. ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാന്‍ ആകില്ല. ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടണം’, മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ മത്സരിച്ചാലും ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപിക്ക് അറിയാം. എത്ര കോടി ചെലവഴിച്ചാലും കേരളത്തില്‍ ബിജെപി നിലംതൊടില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button