
നോക്കിയ ആരാധകർ ഒന്നടങ്കം കാത്തിരുന്ന ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ ജി42 5ജിയുടെ ഇന്ത്യൻ വിപണിയിലെ വിൽപ്പന ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഈ ഹാൻഡ്സെറ്റ് കമ്പനി പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് നോക്കിയ തുടക്കമിട്ടത്. കുറഞ്ഞ വിലയിൽ പുറത്തിറക്കിയ 5ജി ഹാൻഡ്സെറ്റ് എന്ന സവിശേഷതയും നോക്കിയ ജി42 5ജിക്ക് ഉണ്ട്. ആമസോൺ മുഖാന്തരം വിൽപ്പനയ്ക്ക് എത്തിയ നോക്കിയ ജി42 5ജിയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഉപഭോക്താക്കൾക്ക് ഓഫർ പ്രൈസിലൂടെയാണ് നോക്കിയ ജി42 5ജി വാങ്ങാൻ സാധിക്കുക. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റ് 12,599 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരവും പർച്ചേസ് ചെയ്യാവുന്നതാണ്. മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും വ്യത്യസ്ഥമായി നിരവധി ഫീച്ചറുകൾ നോക്കിയ ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 20 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള, 50 മെഗാപിക്സലിന്റെ ബഡ്ജറ്റ് സ്മാർട്ട്ഫോണാണ് നോക്കിയ ജി42 5ജി.
Post Your Comments