ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാര്‍ വിഷം കഴിച്ച് മരിച്ചു. സഹപാഠിയില്‍ നിന്നുമുള്ള പീഡനമാണ് മക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡിലാണ് സംഭവം. ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also: പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം: കപ്യാര് അറസ്റ്റില്‍
പീപ്പല് ഖൂണ്ടിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടികള്‍. ഒരു സഹപാഠിയും രണ്ട് സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്ന് പേര് മക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ബന്‍സ്വാര ഐജി എസ് പരിമല പറഞ്ഞു.
Post Your Comments