ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഹോണർ. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുക്കാൻ ഓണറിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ കമ്പനി വിപണിയിൽ എത്തിച്ച 5ജി ഹാൻഡ്സെറ്റാണ് ഹോണർ 90. വ്യത്യസ്ഥമാര്‍ന്ന ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഹോണർ ഈ ഹാൻഡ്സെറ്റ് വിപണിയിൽ പുറത്തിറക്കിയത്. ഹോണർ 90-യെ കുറച്ചു കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 1600 നിറ്റ് ബ്രൈറ്റ്നസ്സും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഈ ഹാൻഡ്സെറ്റുകൾക്ക് കരുത്ത് പകരുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാവൈഡ് മൈക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെത്ത് സെൻസർ എന്നിവയാണ് പിന്നിൽ സജ്ജീകരിച്ചിട്ടുള്ളത്. 50 മെഗാപിക്സലാണ് സെൽഫി ക്യാമറ. 12 ജിബി റാം പ്ലസ് 12 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഹോണർ 90 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 37,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
Also Read: ഗാസ എരിയുന്നു, ഹമാസ് കേന്ദ്രങ്ങൾ തകർത്തു: കരമാർഗവും കടൽ മാർഗവും ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ
Post Your Comments