Latest NewsNewsLife Style

കരുത്തുറ്റ ഇടതൂർന്ന മുടിക്ക് നെല്ലിക്ക: രണ്ട് രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടി കരുത്തുള്ളതാക്കാൻ സഹാകയമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് അകാലനര തടയാനും മുടിയെ കരുത്തുള്ളതാക്കാനും സഹായിക്കും.

നെല്ലിക്ക പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്കയിൽ ടാനിൻ, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക കൊണ്ട് ഹെയർ പാക്കുകൾ പരിചയപ്പെടാം…

രണ്ട് മുട്ടയുടെ വെള്ള, അരക്കപ്പ് നെല്ലിക്കാപ്പൊടി എന്നിവ യോജിപ്പിച്ച് ഹെയർ പാക്ക് ഉണ്ടാക്കുക. ഈ പേസ്റ്റ് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ ഒരിക്കൽ ഇത് ഇടുക.

നെല്ലിക്കാപ്പൊടി, മൈലാഞ്ചി പൊടി എന്നിവ ചൂടുവെള്ളത്തിൽ ചേർത്ത്‌ നന്നായി മിക്സ് ചെയ്യുക ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മാസത്തിൽ ഒരിക്കൽ മാത്രമേ ഇത് ചെയ്യാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button