Latest NewsNewsBusiness

യാത്രക്കാരെ അമ്പരപ്പിച്ച് എയർ ഇന്ത്യ! വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഫ്രാൻസിലെ ടൗലൗസിലെ നിർമ്മാണ യൂണിറ്റിൽ നിന്നാണ് എ350-യുടെ ചിത്രങ്ങൾ പകർത്തിയത്

രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ അടിമുടി മാറുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം എയർ ഇന്ത്യ റീബ്രാൻഡ് ചെയ്തിരുന്നു. നിറവും ലോഗോയും മാറ്റിയാണ് വിമാനം റീബ്രാൻഡ് ചെയ്തത്. ഇപ്പോഴിതാ വിമാനത്തിന്റെ ഫസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യ എ350 വിമാനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോം മുഖാന്തരമാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

ഫ്രാൻസിലെ ടൗലൗസിലെ നിർമ്മാണ യൂണിറ്റിൽ നിന്നാണ് എ350-യുടെ ചിത്രങ്ങൾ പകർത്തിയത്. ഇവയുടെ പെയിന്റിംഗ് ജോലികളും മറ്റും പുരോഗമിക്കുന്നതോടെ, യാത്രയ്ക്ക് സജ്ജമാക്കും. റീബ്രാൻഡിംഗിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റിൽ എയർ ഇന്ത്യ പുതിയ ലോഗോയും, കളർ സ്കീമും പുറത്തിറക്കിയിരുന്നു. പുതിയ ലോഗോ എയർലൈൻസ് ഐക്കണിക് മഹാരാജാ മാസ്കട്ടിന്റെ ആധുനിക രൂപമാണ്. തനത് നിറമായ ചുവപ്പ്, വെള്ള എന്നിവയ്ക്കൊപ്പം പുതിയ വിമാനങ്ങളിൽ പർപ്പിൾ നിറവും ഉണ്ട്.

Also Read: കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ രണ്ടു പ്രതിഷ്ഠകളുടെ രഹസ്യം.

കടും ചുവപ്പു നിറം കൊണ്ടാണ് എയർ ഇന്ത്യയുടെ പേര് വിമാനത്തിൽ എഴുതിയിരിക്കുന്നത്. കൂടാതെ, മറ്റൊരു മോഡലിൽ വെള്ള നിറത്തിലും എയർ ഇന്ത്യയുടെ പേര് എഴുതിയിട്ടുണ്ട്. പുതിയ ലുക്കിലുള്ള എയർ ഇന്ത്യ ഈ വർഷം അവസാനത്തോടെ സർവീസ് ആരംഭിച്ചേക്കുമെന്നാണ് സൂചന. 2022 ജനുവരിയിലാണ് ടാറ്റാ സൺസ് എയർഇന്ത്യയെ ഏറ്റെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button