കുമ്പള: റെയിൽപ്പാതയ്ക്കരികിലൂടെ നടന്നുപോകുകയായിരുന്ന യുവതി തീവണ്ടി തട്ടി മരിച്ചു. വിദ്യാനഗർ ചെട്ടുംകുഴിയിലെ ഷംസീന (36) ആണ് മരിച്ചത്.
പെർവാഡില്‍ താമസിക്കുന്ന ഇവരുടെ മകന് പുതുവസ്ത്രങ്ങളുമായി വീട്ടിൽ പോയതായിരുന്നു യുവതി. കൂടെ അനുജത്തി തസ്മിയയുമുണ്ടായിരുന്നു. റെയിലിന് അരികിലായി കാട് വളർന്നതിനാൽ തീവണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടില്ല. തൊട്ടുപിന്നിലുണ്ടായിരുന്ന അനുജത്തി വിളിച്ചെങ്കിലും കേട്ടില്ല. വിവരം അറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ചെട്ടുംകുഴിയിലെ ഇല്യാസിന്റെയും ഹാജിറയുടെയും മകളാണ്. ഷംസീനയുടെ ഭർത്താവ് അബ്ദുൾ റഹ്മാൻ നാല് വർഷങ്ങൾക്ക് മുൻപ് പാമ്പുകടിയേറ്റ് മരിച്ചിരുന്നു. മക്കൾ: മുഹമ്മദ് ഷമ്മാസ്, അബ്ദുൾ ഫാസിം, ഫാത്തിമത്ത് ജമീന.
Post Your Comments