കറികൾക്ക് ആവശ്യത്തിനായുള്ള പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങുന്നവരാണ് അധികവും. രാസ വളങ്ങൾ ചേർത്ത് ഉത്പാദിപ്പിച്ചെടുക്കുന്ന ഇത്തരം പച്ചക്കറികൾ ശരീരത്തിന് ഹാനികരമാണ്. അതുകൊണ്ട് തന്നെ പച്ചക്കറികളിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാനുള്ള ചില വിദ്യകൾ അറിയാം.
read also: കേരളത്തിന്റെ പൊതുപ്രശ്‌നങ്ങളിൽ ഒന്നിച്ച് നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ല: ധനമന്ത്രി
പച്ചക്കറികള്‍ വെറുതെ വെള്ളത്തില്‍ ഇട്ടു വെക്കാതെ ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കുറച്ചു നേരം മുക്കിവെയ്‌ക്കുക. പച്ചക്കറിയിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാൻ വാളൻ പുളി ഉപയോഗിക്കാറുണ്ട്. തക്കാളിയും കറിവേപ്പിലയും പച്ചമുളകുമൊക്കെ വാളൻ പുളി ലായനിയില്‍ കുറച്ച് സമയം ഇട്ടുവെച്ചതിന് ശേഷം ശുദ്ധ ജലത്തില്‍ കഴുകി ഉപയോഗിക്കാം.
വിനാഗിരി പച്ചക്കറികളിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. വിനാഗിരിയില്‍ അല്‍പ സമയം പച്ചക്കറി മുക്കിവെയ്‌ക്കുകയാണെങ്കില്‍ വിഷാംശം മാറാൻ സഹായിക്കുന്നതാണ്. കൂടാതെ, ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികള്‍ നന്നായി കഴുകിയതിനു ശേഷം മാത്രം പാചകം ചെയ്യുക.
Post Your Comments