
തലയിലെ താരൻ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഓട്സ് ഉപയോഗിച്ച് താരനകറ്റാൻ സാധിക്കുമെന്ന് എത്രപേർക്കറിയാം? മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഓട്‌സിന് കഴിയും.
രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, നാല് ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇവ മൂന്നും കൂടി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുടിയില്‍ ഈ പേസ്റ്റ് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം ഇത് തലയില്‍ തേച്ച് മസ്സാജ് ചെയ്യണം. എങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
Read Also : ആരോപണങ്ങൾ വ്യാജവും അംഗീകരിക്കാനാവാത്തതും; ഡൽഹി പോലീസിന്റെ എഫ്‌ഐആറിലെ ആരോപണങ്ങൾ തള്ളി ന്യൂസ്‌ക്ലിക്ക്
തലയില്‍ തേച്ച് പിടിപ്പിച്ച ഈ മിശ്രിതം പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയേണ്ടതാണ്. അതും വീര്യം കുറഞ്ഞ ഷാമ്പൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയണം. തലയില്‍ യാതൊരു കാരണവും ഇല്ലാതെ ഉണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമാണ് ഈ ഓട്‌സ് പാക്ക്. മാത്രമല്ല, കേശസംരക്ഷണത്തിന് വളരെയധികം ഈ ഓട്‌സ് പാക്ക് സഹായിക്കും.
ചിലര്‍ക്ക് താരന്‍ വരുമ്പോള്‍ തലയില്‍ നിന്നും തൊലി അടര്‍ന്നു പോരുന്നു. ഇതിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ഓട്‌സ് ഹെയര്‍ പാക്ക്. ഓട്‌സ് ഹെയര്‍ പാക്ക് ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം. ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാം. താരന്‍ കുറയുന്നതിനനുസരിച്ച് ഇതിന്റെ ഉപയോഗം കുറക്കാവുന്നതാണ്. നെല്ലിക്ക ഹെയര്‍പാക്കും ഇതേ പോലെ തന്നെ ഗുണം നല്‍കുന്ന ഒന്നാണ്.
Post Your Comments