സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ ഉയർന്ന്, 5,275 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്.
കഴിഞ്ഞ വാരങ്ങളിൽ തുടർച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷമാണ് ഇന്നലെ മുതൽ സ്വർണവില തിരിച്ചുകയറാൻ തുടങ്ങിയത്. ഈ മാസത്തെ ആദ്യത്തെ അഞ്ച് ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് പ്രകടമായിരുന്നു. ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ ഒരു പവൻ സ്വർണത്തിന് 42,680 രൂപ എന്നതാണ് ഈ മാസത്തെ ഉയർന്ന വില നിലവാരം. അതേസമയം, ഒക്ടോബർ 5-ന് രേഖപ്പെടുത്തിയ ഒരു പവൻ സ്വർണത്തിന് 41,920 എന്നതാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്.
Also Read: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കും! ഈ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
Post Your Comments