ബാലരാമപുരം: ജാർഖണ്ഡ് സ്വദേശിയായ അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സിസിലിപുരം കാവടി വിളാകം ലക്ഷംവീട് കോളനിയിൽ വാടകയ്ക്കു താമസിച്ചു വന്നിരുന്ന ജാർഖണ്ഡ് സ്വദേശിസുക്ചന്ദ് ചൗധരി(46)യാണ് മരിച്ചത്.
Read Also : കരുവന്നൂരിൽ കെട്ടിത്തിരിയുന്നവർക്ക് എ ആർ നഗറിലേക്കുള്ള വഴി അറിയാത്തത് എന്തുകൊണ്ട്: കുറിപ്പുമായി കെ ടി ജലീൽ
കഴിഞ്ഞ ദിവസം വൈകുന്നേരം 6.45-മണിയോടെ വീടിന്റെ ശുചിമുറിയിൽ ബാത്ത്റൂമിൽ സുക്ചന്ദിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുക് ചന്ദിനൊപ്പം മിഥുൻ ചൗധരി, ദുലാൽ ചൗധരി, ഷിൻഡു ചൗധരി എന്നിവരും ഈ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
സിസിലിപുരം വാർഡ് മെമ്പർ മിനി വേണുഗോപാലിന്റെ മൊഴിപ്രകാരം കേസ് പൊലീസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികളെടുത്തു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments