രാജ്യത്തെ ഓഹരി വിപണിയിൽ വമ്പൻ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി ഡെറിവേറ്റുകളുടെ സമയപരിധി ദീർഘിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ, ഓഹരി ഡെറിവേറ്റുകളുടെ വ്യാപാരസമയം രാവിലെ 9:15 മുതൽ വൈകിട്ട് 3:30 വരെയാണ്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ 3:30-ന് ശേഷം വലിയ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, നിക്ഷേപകർക്ക് പിറ്റേന്ന് രാവിലെ മാത്രമാണ് അവസരം ലഭിക്കുകയുള്ളൂ. ഈ പ്രശ്നം മറികടിക്കാനാണ് സമയം ദീർഘിപ്പിക്കുന്നത്. ഇതോടെ, ഓഹരി വിപണിയിൽ സായാഹ്ന സെഷൻ കൂടി ഉണ്ടാകുന്നതാണ്.
വ്യാപാരത്തിന്റെ 6 മുതൽ 9 വരെയുള്ള സമയം കൂടി ഡെറിവേറ്റുകളുടെ വ്യാപാരത്തിന് നൽകുന്നതാണ്. ഇതിലൂടെ നിക്ഷേപകർക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഇടപാടുകൾ നടത്താനുള്ള അവസരം ലഭ്യമാകും. ഘട്ടം ഘട്ടമായാണ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യത. സമയക്രമവുമായി ബന്ധപ്പെട്ടുളള നീക്കങ്ങൾ ഇതിനോടകം അന്തിമ ഘട്ടത്തിലാണ്. അതേസമയം, ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ ചെറിയ യൂണിറ്റുകളാക്കി വിൽക്കാനുള്ള സൗകര്യവും, അവ ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്. പുതിയ മാറ്റങ്ങൾ ഓഹരി വിപണിയിലെ വ്യാപാരത്തിന് വലിയ തോതിൽ ഊർജ്ജം പകരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: Flipkart Big Billion Days Sale; 32,000 രൂപയ്ക്ക് പിക്‌സൽ 7 പ്രോ സ്വന്തമാക്കാം, ഓഫർ വിവരങ്ങൾ
Post Your Comments