കൊച്ചി: മുനമ്പത്തുണ്ടായ ബോട്ടപകടത്തില്‍ കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്റെ (25) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് അഴീകോട് ഭാഗത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹം തീരദേശ പൊലീസ് കണ്ടെത്തിയത്. മറ്റൊരു മൃതദേഹം കൂടി കടലില്‍ കണ്ടതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. കാണാതായ മറ്റു മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് കഴിഞ്ഞ ദിവസം മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെ കാണാതായി. ഇതില്‍ മൂന്നുപേരെ കണ്ടെത്തി. ബാക്കിയുള്ളവരില്‍ ഒരാളുടെ മൃതേഹമാണിപ്പോള്‍ കിട്ടിയത്.
കോസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
Post Your Comments