AlappuzhaNattuvarthaLatest NewsKeralaNews

ടോറസിന് സൈഡ് കൊടുക്കവെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം: യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്

കുട്ടനാട്: ടോറസിന് സൈഡ് കൊടുത്ത കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

എടത്വ-തായങ്കരി റൂട്ടില്‍ എടത്വ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് 5.45നായിരുന്നു അപകടം നടന്നത്. ചമ്പക്കുളത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങവേ എടത്വ പൊലീസ് സ്റ്റേഷന് സമീപത്തു വെച്ച് ടോറസിന് സൈഡ് കൊടുത്തതാണ് കാര്‍ കുഴിയിലേക്ക് മറിയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

Read Also : ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി: ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ

കണ്ണില്‍ ടോറസിന്റെ ശക്തമായ വെളിച്ചം പതിച്ചതാണ് കുഴി കാണാന്‍ കഴിയാഞ്ഞതെന്ന് കാര്‍ ഉടമ പറഞ്ഞു. കാറിന്റെ മുന്‍വശവും ഇടത് വശവും തകര്‍ന്നിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ എടത്വ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്‍സണ്‍, മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കാറില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button