മാവൂർ: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. രഞ്ജിത്തിന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടിയത്തൂർ പറക്കുഴി ഫാരിസി(22)നെയാണ് അറസ്റ്റ് ചെയ്തത്. മാവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് ആണ് സംഭവം. പ്രിൻസിപ്പൽ എസ്.ഐ അനുരാജിന്റെ നേതൃത്വത്തിൽ മാവൂർ അങ്ങാടിയിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കളവ് പോയ ബൈക്ക് സഹിതം യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍
മേയ് 31-ന് മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം നിർത്തിയിട്ടപ്പോഴാണ് പൾസർ ബൈക്ക് മോഷണം പോയത്. രഞ്ജിത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് ബൈക്ക് സഹിതം യുവാവ് പിടിയിലായത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments