ഹാങ്ചൗ: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഇന്ത്യക്ക് 100 മെഡലുകളെന്ന അതുല്യ നേട്ടം. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡൽ നേട്ടം സെഞ്ച്വറിയടിച്ചത്.
വാശിയേറിയ പോരാട്ടത്തിൽ 26-25 എന്ന സ്കോറിനാണ് കബഡിയിൽ ഇന്ത്യൻ വനിതകളുടെ നേട്ടം. കബഡിയിലെ സുവർണ നേട്ടത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ മെഡൽ നേട്ടം നൂറിലേക്ക് എത്തിച്ചത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.
ഇന്ത്യയുടെ മെഡൽ നേട്ടം നൂറിൽ നിൽക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പുരുഷന്‍മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്‍റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. വനിതാ ടീം ഇനത്തിലും മിക്സഡ് ടീമിനത്തിലും ജ്യോതി സ്വർണം നേടിയിരുന്നു.
Post Your Comments