നരച്ച മുടി കറുപ്പിക്കാൻ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല കെമിക്കല്‍ നിറഞ്ഞ ഡെെകളും പയോഗിക്കുന്നവരാണ് സ്ത്രീകളും പുരുഷന്മാരും. കെമിക്കല്‍ നിറഞ്ഞ ഡെെകൾ ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ പലർക്കും നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ വീട്ടില്‍ തന്നെ പ്രകൃതിദത്തമായ ഒരു ഡെെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.
read also: കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ധ്യാപക ഒഴിവ്, വിശദാംശങ്ങള്‍ ഇങ്ങനെ
അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് തലമുടി കറുപ്പിക്കാൻ സാധിക്കും. അതിനു വേണ്ടി കരീംജീരകം, ഉലുവ, നെല്ലിക്കപ്പൊടി, തേയില എന്നിവയാണ് വേണ്ടത്.
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നാല് ടീസ്പൂണ്‍ കരീംജീരകവും രണ്ട് ടീസ്പൂണ്‍ ഉലുവയും എന്നിവ എടുത്ത് നല്ല പോലെ ചൂടാക്കണം ( ഇവ കറുത്ത നിറത്തിലാക്കുന്നത് വരെ ചൂടാക്കുക). തണുത്ത ശേഷം ഇവ നല്ലപോലെ പൊടിച്ചെടുക്കുക. അതേ പാത്രത്തില്‍ മൂന്ന് ടീസ്പൂണ്‍ നെല്ലിക്കപ്പൊടിയും ചൂടാക്കി എടുക്കുക. അതുകഴിഞ്ഞ് ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേയില ഇട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കണം.
ശേഷം ഒരു ചീനച്ചട്ടിയില്‍ ആദ്യം തയ്യാറാക്കി വച്ച പൊടിയും നെല്ലിക്കപ്പൊടിയും നിങ്ങളുടെ മുടിയ്ക്ക് ആവശ്യമായ അളവില്‍ എടുക്കുക. ഇവ തേയില വെള്ളം ഉപയോഗിച്ച് നല്ലപോലെ യോജിപ്പിക്കണം. തലയില്‍ തേയ്ക്കുന്ന രൂപത്തിലായാല്‍ ചീനച്ചട്ടിയില്‍ ഒരു രാത്രി മുഴുവൻ അടച്ച് സൂക്ഷിക്കുക. ഇത് രാവിലെ ഒരു ബ്രഷ് ഉപയോഗിച്ച് മുടിയില്‍ തേയ്ച്ച് പിടിപ്പിക്കണം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിക്കാതെ കഴുകിക്കളയാം. ആദ്യ ഉപയോഗത്തിൽ തന്നെ മാറ്റം അറിയാം.
Post Your Comments