Latest NewsIndiaNews

മണിപ്പൂരിൽ കുക്കി, മെയ്തേയ് വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

മണിപ്പൂരിൽ കുക്കി, മെയ്തേയ് വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സംസ്ഥാനത്ത് നടക്കുന്ന കലാപങ്ങളിൽ കുക്കികൾ ഇരകളായ കേസിന്റെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ജനപിന്തുണയോടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മദ്യലഹരിയിൽ ദമ്പതികൾക്ക് നേരെ മൂത്രമൊഴിച്ചു: യുവാവ് അറസ്റ്റിൽ

‘സംസഥാനത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനാവശ്യമായ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ഒരു മാസമായി സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. ഇന്ന് മുതൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറന്നു പ്രവർത്തിക്കും. മാർക്കറ്റുകളും ഓഫീസുകളും തുറന്നിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു. അക്രമത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചുരാചന്ദ്പൂർ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. മണിപ്പൂർ ഇപ്പോഴും കത്തുന്നതായി പറയുന്നവർ സംസ്ഥാനത്തെ സാഹചര്യം നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു,’ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button