കൊരട്ടി: അടിപിടി കേസിൽ ഒളിവിലായിരുന്ന പ്രതി 15 വർഷത്തിനുശേഷം അറസ്റ്റിൽ. ചൗക്ക കനകക്കുന്ന് കണക്കശ്ശേരി കിഷോർ ബാബു(39) ആണ് പിടിയിലായത്.
2008 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുലയിടം ബേക്കറി ജങ്ഷനിൽ ആന്റണി എന്നയാളെ ഓട്ടോറിക്ഷ തടഞ്ഞ് കല്ലുകൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നാം പ്രതിയായ ഇയാൾ 15 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന്, കൊരട്ടി പൊലീസ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : രാഹുലിന്റെ വളർത്തു നായയുടെ പേര് ‘നൂറി’, മുസ്ലീങ്ങളെ അപമാനിക്കുന്നുവെന്ന് മുസ്ലീം സംഘടനകളുടെ ആരോപണം
എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ജിബിൻ വർഗീസ്, ടി.എസ്. അജീഷ്, സൈബർ സെൽ സി.പി.ഒ എം.ജെ. ബിനു എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments