Latest NewsIndiaNews

മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം: 39 പേർക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്.

പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്ബിടി ട്രോമ സെന്റർ, കൂപ്പർ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button