മാള: മാള പൊലീസ് സ്റ്റേഷനിൽ നാൽപത്തിമൂന്നുകാരന്റെ ആത്മഹത്യാശ്രമം. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് സംഭവം. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചു.
കുഴൂർ സൗത്ത് താണിശേരി തേക്കിനിയത് വിനോദ് ആണ് മാള പൊലീസ് സ്റ്റേഷനിൽ വച്ച് വിഷം കഴിച്ചത്. ഇന്നലെ മദ്യപിച്ചെത്തിയ വിനോദ് അതിക്രൂരമായി മർദ്ദിച്ചെന്ന ഭാര്യ സിജിയുടെ പരാതിയിലാണ് ഇരുവരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വൈകിട്ട് ആറരയോടെ കാര്യങ്ങൾ ചോദിച്ചറിയിയുന്നതിനിടെ, വാക്കുതർക്കമുണ്ടാവുകയും വിനോദ് കൈവശം സൂക്ഷിച്ചിരുന്ന വിഷം എടുത്ത് കഴിക്കുകയും ആയിരുന്നു. പൊലീസുകാർ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വിനോദ് അപകട നില തരണം ചെയ്തു. എന്നാൽ ആശുപത്രിയിൽ നൽകാൻ തന്റെ കയ്യിൽ പണമില്ലെന്നാണ് ഭാര്യ പറയുന്നത്. ഹോസ്പിറ്റലിൽ എത്തിച്ച പൊലീസുകാരോട് പണമടയ്ക്കാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചെന്നും സിജി പറയുന്നു.
Post Your Comments