തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചയ്ക്ക് നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ കോളേജുകളിലെ പഠന രീതിയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകും. വിദ്യാർത്ഥികളുടെ സർഗവാസനകളെ കൂടുതൽ മെച്ചപ്പെടുത്തും വിധം വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യഭ്യാസ നയമാണ് സ്വീകരിക്കുക. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നതിന് 2013-ൽ ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് റൂസ. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതം. സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തണമെന്നും ആർ ബിന്ദു ആവശ്യപ്പെട്ടു.
Post Your Comments