സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിക്കുന്ന ഫിനത്തോൺ മത്സരത്തിൽ പങ്കെടുക്കാൻ സുവർണ്ണാവസരം. സൗത്ത് ഇന്ത്യൻ ബാങ്കും ഇനാക്ടസ്-ഐഐടി ഡൽഹിയും സംയുക്തമായാണ് ഹാക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നത്. ഐഐടി വിദ്യാർത്ഥികൾ, എൻജിനീയറിംഗ് വിദഗ്ധർ, ടെക്നോളജി വിദഗ്ധർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഹാക്കത്തോണിൽ പങ്കെടുക്കാവുന്നതാണ്. ഗെയിമിഫിക്കേഷൻ, വെർച്വൽ ബ്രാഞ്ച്, ഹൈപ്പർ പേഴ്സണലൈസേഷൻ ഓഫ് മൊബൈൽ ആപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ 10 വരെ അപേക്ഷ സമർപ്പിക്കാനാകും.
ഓൺലൈൻ സ്ക്രീനിംഗ് ആൻഡ് ഷോർട്ട് ലിസ്റ്റിംഗ് റൗണ്ട്, ഗ്രാൻഡ് ഫിനാലെ എന്നീ രണ്ട് ഘട്ടങ്ങളിലായാണ് ഹാക്കത്തോൺ നടക്കുക. അപേക്ഷകരുടെ എൻട്രികൾ സമിതി വിലയിരുത്തിയതിനുശേഷമാണ് പിന്നീടുള്ള നടപടികൾക്ക് തുടക്കമിടുക. നൂതനവും ആകർഷകവുമായ വിഷയങ്ങൾ അടങ്ങിയ എൻട്രി സമർപ്പിക്കുന്ന മികവുറ്റ 15 ടീമുകൾക്ക് ഡൽഹിയിൽ നടക്കുന്ന കോ-ക്രിയേഷൻ ക്യാമ്പിൽ പങ്കെടുക്കാനാകും. നവംബർ 4, 5 തീയതികളിലാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. മത്സരത്തിൽ വിജയിക്കുന്ന ആദ്യത്തെ മൂന്ന് ടീമുകൾക്ക് 6 ലക്ഷം രൂപ പാരിതോഷികമായി ലഭിക്കും.
Post Your Comments