ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്ന പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കാണ് ഇത്തരത്തിൽ ഓഹരികൾ ഈ ഈട് വയ്ക്കാൻ സാധിക്കുക. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഡീമാറ്റ് രൂപത്തിൽ തന്നെ സൗത്ത് ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികൾ ഉപയോഗപ്പെടുത്താൻ മികച്ച അവസരമാണ് ഈ വായ്പ പദ്ധതി. ഡിമാൻഡ് അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
വായ്പയോടൊപ്പം വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. വായ്പ ഓവർ ഡ്രാഫ്റ്റായി പ്രോസസ് ചെയ്യുന്നതിനാൽ, ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തുന്ന തുകയ്ക്ക് മാത്രം പലിശ നൽകിയാൽ മതിയാകും. ഇതിനോടൊപ്പം ഒ.ഡി അക്കൗണ്ടിൽ നിന്ന് ആവശ്യാനുസരണം പണം പിൻവലിക്കാനുള്ള അവസരവുമുണ്ട്. കുറഞ്ഞ സിബിൽ സ്കോർ ഉള്ളവർക്കും വായ്പ ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. ലളിതമായ പ്രക്രിയ ആയതിനാൽ, ഒരു ദിവസം കൊണ്ട് തന്നെ വായ്പാ തുക കൈപ്പറ്റാൻ സാധിക്കും. കുറഞ്ഞ ഡോക്യുമെന്റേഷൻ മാത്രമുള്ള ഈ വായ്പ മുൻകൂർ ക്ലോസ് ചെയ്യുന്നതിന് പ്രത്യേക ചാർജുകൾ ഈടാക്കുന്നില്ല.
Also Read: സംസ്ഥാനത്ത് ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമാകും: റിപ്പോര്‍ട്ട് ഇങ്ങനെ
Post Your Comments