Latest NewsNewsTechnology

മോട്ടോറോള എഡ്ജ് 40 ഇനി ബഡ്ജറ്റിൽ ഒതുങ്ങും! ബിഗ് ബില്യൺ ഡേയ്സിൽ കാത്തിരിക്കുന്നത് ആകർഷകമായ ഓഫർ

8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലാണ് ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുക

മോട്ടോറോളയുടെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് മോട്ടറോള എഡ്ജ് 40. ഈ വർഷം മെയ് മാസത്തിലാണ് മോട്ടറോള എഡ്ജ് 40 കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. മോട്ടറോള എഡ്ജ് 30 ഹാൻഡ്സെറ്റുകളുടെ പിൻഗാമിയായി എത്തിയ മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണുകൾക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ ഓഫർ വിലയിൽ മോട്ടറോള എഡ്ജ് 40 സ്വന്തമാക്കാനുള്ള അവസരം ഒരുക്കുകയാണ് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഒക്ടോബർ 8 മുതൽ നടക്കാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിലാണ് ഓഫർ വിലയിൽ മോട്ടറോള എഡ്ജ് 40 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫർ വിലയെക്കുറിച്ച് കൂടുതൽ അറിയാം.

8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലാണ് ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുക. ബിഗ് ബില്യൺ ഡേയ്സിൽ 23,999 രൂപയ്ക്ക് താഴെയാണ് ഈ ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. പ്രതിമാസം 4,167 രൂപയാണ് ഇഎംഐ ആയി നൽകേണ്ടത്. എക്ലിപ്സ് ബ്ലാക്ക്, ലൂണാർ ബ്ലൂ, നെബുല ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ വാങ്ങാനാകും. 6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട കോർ മീഡിയടെക് ഡെമൻസിറ്റി 8020 എസ്ഒസി പ്രോസസറിലാണ് ഇവയുടെ പ്രവർത്തനം.

Also Read: ‘ജയരാജേട്ടനെ എനിക്ക് വളരെ ഇഷ്ടം’; ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് സുജയ പാര്‍വതി

shortlink

Related Articles

Post Your Comments

Related Articles


Back to top button