KottayamKeralaNattuvarthaLatest NewsNews

കാ​​ണാ​​താ​​യ വ​യോ​ധി​ക​യെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മു​​ള​​ക്കു​​ളം കൊ​​ച്ചു​പ​​റ​​മ്പി​​ൽ പ​​ത്മാ​​ക്ഷി​​യു​​ടെ (85) മൃ​​ത​​ദേ​​ഹ​​മാ​​ണ് പുഴയിൽ കണ്ടെത്തിയത്

വൈ​​ക്കം: മു​​ള​​ക്കു​​ളം പ​​ള്ളി​​പ്പ​​ടി​​യി​​ൽ​നി​​ന്ന് കാ​​ണാ​​താ​​യ വ​യോ​ധി​ക​യു​ടെ മൃ​​ത​​ദേ​​ഹം മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ വൈ​​ക്കം വ​​ട​​യാ​​റി​​ലെ ആ​​റ്റു​​വേ​​ല​​ക്ക​​ട​​വി​​ൽ ക​​ണ്ടെ​​ത്തി. മു​​ള​​ക്കു​​ളം കൊ​​ച്ചു​പ​​റ​​മ്പി​​ൽ പ​​ത്മാ​​ക്ഷി​​യു​​ടെ (85) മൃ​​ത​​ദേ​​ഹ​​മാ​​ണ് പുഴയിൽ കണ്ടെത്തിയത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഏ​​ഴോ​​ടെ മ​​ത്സ്യത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ആണ് മൃതദേഹം പുഴയിൽ ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന്‌, വൈ​​ക്കം ഫ​​യ​​ർ​​ഫോ​​ഴ്സി​​നെ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വൈ​​ക്കം ഫ​​യ​​ർ​​ഫോ​​ഴ്സി​​ലെ സ്കൂ​​ബാ​ ടീ​​മെ​​ത്തി​​യാ​​ണ് മൃ​​ത​​ദേ​​ഹം ക​​ര​​യ്ക്കെ​​ത്തി​​ച്ച​​ത്.

Read Also : സുരേഷ് ഗോപിയെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: കൂടിക്കാഴ്ചയ്ക്ക് അതീവപ്രാധാന്യം

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മു​​ള​​ക്കു​​ളം പ​​ള്ളി​​പ്പ​​ടി​​യി​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ അ​​ട​​യ്ക്കാ പെ​​റു​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ കാ​​ൽ വ​​ഴു​​തി തോ​​ട്ടി​​ൽ വീ​​ണ​​താ​​ണെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കു​​ള്ള തോ​​ട്ടി​​ലൂ​​ടെ പു​​ഴ​​യി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. രാ​​വി​​ലെ മു​​ത​​ൽ പി​​റ​​വം, എ​​റ​​ണാ​​കു​​ളം എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ൽ നി​​ന്നെ​​ത്തി​​യ സ്കൂ​​ബ ടീം ​​മു​​ള​​ക്കു​​ള​​ത്ത് തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​രുന്നില്ല.

വൈ​​ക്കം പൊ​​ലീ​​സ് മേ​​ൽ​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രിയി​​ൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button