KottayamLatest NewsKeralaNattuvarthaNews

വ​ഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി: വിദ്യാർത്ഥിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി

കാ​റി​ലെ​ത്തി​യ സം​ഘം വ​ഴി​ ചോ​ദി​ച്ച​ശേ​ഷം എ​ട്ടാം​ക്ലാ​സു​കാ​ര​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി

ക​റു​ക​ച്ചാ​ൽ: വി​ദ്യാ​ർ​ത്ഥി​യെ കാറിലെത്തിയ സംഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കാ​റി​ലെ​ത്തി​യ സം​ഘം വ​ഴി​ ചോ​ദി​ച്ച​ശേ​ഷം എ​ട്ടാം​ക്ലാ​സു​കാ​ര​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

Read Also : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, കണ്ണന്റെ സ്വത്ത് സംബന്ധിച്ച രേഖകളുമായി ഇഡി ഓഫീസില്‍ എത്തിയത് കണ്ണന്റെ പ്രതിനിധികള്‍

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ച​മ്പ​ക്ക​ര പ​ള്ളി​പ്പ​ടി-​ന​രി​ക്കു​ഴി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ൾ വി​ട്ടു​വ​ന്ന കു​ട്ടി ച​മ്പ​ക്ക​ര പ​ള്ളി​പ്പ​ടി​യി​ലെ ബ​സ്‌​സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പി​ന്നാ​ലെ കാ​റി​ലെ​ത്തി​യ സം​ഘം കു​ട്ടി​യോ​ട് ച​മ്പ​ക്ക​ര അ​മ്പ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. കുട്ടി വ​ഴി പ​റ​യു​ന്ന​തി​നി​ടെ കാ​റി​ന്‍റെ പി​ന്നി​ലി​രു​ന്ന​യാ​ൾ വാ​തി​ൽ തു​റന്നു കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു കാ​റി​ലേ​ക്കു ക​യ​റ്റാൻ ശ്ര​മി​ച്ചു. ബ​ഹ​ളം കൂ​ട്ടി​യ കു​ട്ടി കൈയി​ൽ പി​ടി​ച്ച​യാ​ളെ ത​ള്ളി​യ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​പ്പോ​ഴേ​ക്കും കാ​റി​ൽ വ​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

വെ​ള്ള നി​റ​ത്തി​ലു​ള്ള മാ​രു​തി കാ​റി​ൽ വ​ന്ന​വ​രാ​ണ് ത​ന്നെ കാ​റി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിൽ ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button