Latest NewsKeralaNews

മലദ്വാരത്തിനുള്ളിലും അടിവസ്ത്രങ്ങളിലും പാഡുകളിലും സ്വര്‍ണ്ണക്കടത്ത്: മൂന്ന് മാസത്തിനിടെ പിടിയിലായത് 14 സ്ത്രീകള്‍

കൊച്ചി: സ്ത്രീകളെ മറയാക്കി വീണ്ടും സ്വര്‍ണ്ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 92 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി രണ്ട് സ്ത്രീകള്‍ പിടിയിലായി. തൃശൂര്‍ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരാണ് പിടിയിലായത്. മലദ്വാരത്തിനകത്തും പെറ്റിക്കോട്ടിനുള്ളില്‍ പ്രത്യേക അറയിലാക്കിയുമാണ് സ്വര്‍ണ്ണം കൊണ്ടു വന്നത്.

Read Also: ഈ മനുഷ്യൻ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്: സുരേഷ് ഗോപിയെ പ്രശംസിച്ച് കെ സുരേന്ദ്രൻ

കയ്യില്‍ കാര്യമായി ലഗേജുകളില്ലാതെ ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു സ്ത്രീകള്‍. എന്നാല്‍ ഇടയ്ക്കിടെ ഇവര്‍ കൈകള്‍ ദേഹത്തേക്ക് തൊടുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥ ശ്രദ്ധിച്ചിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തിയത്.

അതേസമയം നാലുമാസത്തിനിടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ 14 സ്ത്രീകളാണ് നെടുമ്പാശേരിയില്‍ പിടിയിലായത്. ഇതുവരെ വിവിധ കേസുകളിലായി അഞ്ചരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാനിറ്ററി നാപ്കിനിലടക്കം ഒളിപ്പിച്ചാണ് പ്രതികള്‍ സ്വര്‍ണ്ണം കടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button