Latest NewsMollywoodNewsEntertainment

നടി അനുപമ പരമേശ്വരന്റെ വരൻ യുവനടനോ? വിവാഹ വാർത്തയിൽ പ്രതികരണവുമായി അമ്മ

അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്ന് വാർത്ത

മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ അനുപമ പരമേശ്വരന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നടൻ രാം പൊത്തിനേനിയും അനുപമയും വിവാഹിതരാകുന്നുവെന്നാണ് ചില തെലുങ്ക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് നടിയുടെ കുടുംബം പ്രതികരിച്ചു.

read also: കാനഡയിലെ ക്ഷേത്ര ചുവരില്‍ ഖാലിസ്ഥാൻ അനുകൂല പോസ്റ്റര്‍: ഒരാള്‍ അറസ്റ്റില്‍

അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ അനുമതി തേടുകയാണ് ഇരുവരുമെന്ന തരത്തിൽ തെലുങ്ക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അങ്ങനെ ഒരു സംഭവവുമില്ലെന്നും അനുപമ പരമേശ്വരന്റെ അമ്മ സുനിത വ്യക്തമാക്കി.

ബട്ടര്‍ഫ്ലൈ എന്ന സിനിമയാണ് അനുപമ പരമേശ്വരന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഘന്ത സതീഷ് ബാബുവായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button