പെരുമ്പാവൂർ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി വീട്ടിൽ മാഹിനെ (പുരുഷു മാഹിൻ-28)യാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്.
Read Also : നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അവശനായി ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു: രണ്ടുപേരുടെ നില ഗുരുതരം
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് കാപ്പ ചുമത്തി ഉത്തരവിട്ടത്.
Read Also : ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി: നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ
കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് അടിപിടി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
Post Your Comments