ThiruvananthapuramKeralaNattuvarthaLatest NewsNews

തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്റ മ​റ​വി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം: യുവാവ് പിടിയിൽ

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പെ​രു​ങ്കു​ന്നം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ഖി​ല്‍ ഷാ​ജി(21)​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

വെ​ള്ള​റ​ട: തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്റ മ​റ​വി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​വ് അറസ്റ്റിൽ. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പെ​രു​ങ്കു​ന്നം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ഖി​ല്‍ ഷാ​ജി(21)​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ​

Read Also : സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ച് തൂങ്ങിയ നിലയില്‍ മൃതദേഹം: കണ്ണൂരിൽ 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി 

വെ​ള്ള​റ​ട ജം​ഗ്ഷ​ന്‍ സ​മീ​പ​മു​ള്ള കെ.​പി.​എ​ല്‍ ബി​ല്‍ഡി​ങ്ങി​ല്‍ തു​ണി​ക്ക​ട​യി​ലാ​ണ് യുവാവ് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തിയിരുന്ന​ത്. വെ​ള്ള​റ​ട പൊ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​രത്തിന്റെ അടിസ്ഥാനത്തിൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ റെ​യ്​​ഡ് ന​ട​ത്തി​യാ​ണ് അ​ഖി​ല്‍ ഷാ​ജി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റ​സ​ല്‍രാ​ജ, സി.​പി.​ഒ​മാ​രാ​യ പ്ര​ഭു​ല്‍ ച​ന്ദ്ര​ന്‍, സ​ജി​ന്‍, പ്ര​ജീ​ഷ്, അ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ഞ്ചാ​വ് ശേ​ഖ​ര​മ​ട​ക്കം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റ​സ​ല്‍രാ​ജ് പ​റ​ഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button